എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക വിവരം ചോര്‍ത്തിയ പട്ടികയില്‍ ഗൂഗിളും യാഹുവും
എഡിറ്റര്‍
Friday 1st November 2013 6:45am

g-mail,-yahoo

വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ഗൂഗിളിന്റേയും യാഹുവിന്റേയും ഡാറ്റാസെന്റര്‍ ചോര്‍ത്തിയതായി വാര്‍ത്ത.

എന്‍.എസ്.എ മുന്‍ ജീവനക്കാരന്‍ എഡ്വേഡ് സ്‌നോഡന്‍ പുറത്ത് വിട്ട് രേഖകളില്‍ നിന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഭീമന്‍മാരുടെ ഇന്റേര്‍ണല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും മില്യണിലധികം വിവരങ്ങള്‍ പ്രതിദിനം എന്‍എസ്എ ശേഖരിക്കുന്നുണ്ട് ഡാറ്റാ സെന്ററുകള്‍ നേരിട്ട് ലക്ഷ്യം വെക്കാതെ ഡാറ്റാ സെന്ററുകളിലേക്കുള്ള ഫൈബര്‍ ഒപ്റ്റിക് ലിങ്കുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ എന്‍.എസ്.എ വാര്‍ത്ത നിഷേധിച്ചു. ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഗൂഗിളും പ്രതികരിച്ചു.

എന്‍.എസ്.എ ലോകവ്യാപകമായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി സ്‌നോഡന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Advertisement