ന്യൂയോര്‍ക്ക്: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് യു.എസ് കോടതി സമന്‍സ് അയച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ജില്ലാ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് കോടതി സുപ്രധാനമായ നീക്കം നടത്തിയിരിക്കുന്നത്. സിഖുകാര്‍ക്കെതിരായ അക്രമം ആസൂത്രിതമായിരുന്നുവെന്നും യു.എന്‍ വംശഹത്യാ നിരോധന നിയമത്തിന്റെ ലംഘനമാണിതെന്നും ഹരജിയില്‍ സംഘടന വ്യക്തമാക്കിയിരുന്നു.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിഖുകാര്‍ക്കെതിരേ അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ 3296 സിഖുകാര്‍ കൊല്ലപ്പെടുകയും 40,000ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.