വാഷിംഗ്ടണ്‍: ഇന്ത്യക്കും ബ്ലാക്ക്‌ബെറി മൊബൈല്‍ കമ്പനിക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ മധ്യസ്ഥം വഹിക്കാന്‍ ഉദ്ദേശമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. റിസര്‍ച്ച ഇന്‍ മോഷന്‍ (റിം) അധികൃതരാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തേണ്ടതെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലാക്ക്‌ബെറിയുടെ ചില സേവനങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന
ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ പങ്കെടുത്തിരുന്നില്ല. അതിനിടെ ബ്ലാക്ക്‌ബെറിയുടെ സേവനങ്ങളെക്കുറിച്ച് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയില്‍ അപകടകരമായി ഒന്നുമുള്ളതായി കരുതുന്നില്ലെന്ന് ഹിലരി ക്ലിന്റണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.