ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗോത്ര മേഖലയില്‍ യു എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ വസീരിസ്താനിലെ മിരന്‍ഷാ പ്രദേശത്താണ് അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ചു ആക്രമണം നടത്തിയത്.

ഡ്രോണ്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നു.

Subscribe Us:

താലിബാന്‍ , അല്‍ ഖൈദ തീവ്രവാദികളുടെ താവളമാണ് ഇവിടമെന്നാണ് കരുതുന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.