വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യ വന്‍ തോതില്‍ വര്‍ധിച്ചതായുള്ള കണക്കുകള്‍ പുറത്തുവന്നു. ഒരു ദിവസം ഒരു സൈനികന്‍ എന്ന നിലയില്‍  ആത്മഹത്യ നടക്കുന്നതായി പെന്റഗണ്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തിമാകുന്നത്.

ഈ വര്‍ഷം ജൂണ്‍ 3 വരെ 154 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 130 ആയിരുന്നു.

Subscribe Us:

സൈന്യത്തിലുള്ളവരുടെ ആത്മഹത്യ വര്‍ധിക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പെന്റഗണ്‍  വക്താവ് പറഞ്ഞു. തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും മാനസിക പ്രശ്‌നങ്ങളാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണമെന്നാണ് പെന്റഗണിന്റെ നിഗമനം. സൈനികരുടെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടാന്‍ യു.എസ് വര്‍ഷങ്ങളായി നിര്‍ദേശിക്കുന്നുണ്ട്. ഇതിനായി യുദ്ധമുഖങ്ങളില്‍ കൂടുതല്‍ സ്‌പെഷലിസ്റ്റുകളെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവരെ സമീപിക്കുന്നത് തങ്ങളുടെ ബലഹീനതയായി കണക്കാക്കപ്പെടുമോയെന്ന് ഭയന്ന് സൈനികര്‍ മടിക്കുകയാണെന്നും പെന്റഗണ്‍ പറഞ്ഞു.

അമേരിക്കയുടെ ഏറ്റവും സജീവമായ ദൗത്യമേഘലകളായ അഫ്ഗാനിസ്ഥാനിലും ഇറാഖിലും തന്നെയാണ് സൈനികര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. സൈനികരുടെ ദുഷ്പ്രവൃത്തികള്‍ കാരണം ദൗത്യസംഘത്തിന് ചീത്തപ്പേരുകള്‍ കേള്‍പ്പിക്കുന്നതും ഇവിടങ്ങളില്‍ നിന്നുതന്നെയാണ്.

നിരന്തരം ദൗത്യസംഘങ്ങള്‍ മാറിത്താമസിക്കുന്നവരിലാണ് ആത്മഹത്യപ്രവണത കൂടുതലായി കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സൈന്യത്തില്‍ പ്രവേശിച്ചും ഇതുവരെ എവിടെയും നിയോഗിക്കപ്പെടാത്തവരിലും ആത്മഹത്യക്കുള്ള സാധ്യത കൂടുതലായി കാണുന്നുണ്ട്.