കരക്കാസ്: വെനസ്വലയ്‌ക്കെതിരെ സൈനിക നടപടിയ്ക്ക് അമേരിക്ക. വെനസ്വലയിലെ സാമൂഹിക പ്രതിസന്ധികളെത്തുടര്‍ന്ന് അമേരിക്ക സൈനിക നീക്കം ലക്ഷ്യമിടുന്നതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കിക്കൊള്ളാനാണ് വെനസ്വലന്‍ പ്രസിഡണ്ട് നിക്കോളസ് മഡ്യൂറോയുടെ മകന്‍ നിക്കോളസ് മഡ്യൂറോ ഗുവേര പറഞ്ഞത്. അതേസമയം ഭരണപക്ഷത്തെ സഹായിക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസ്താവനയെന്നും അവര്‍ വെനസ്വലയെ ആക്രമിക്കില്ലെന്നും പ്രതിപക്ഷത്തിലെ നേതാവായ ലൂയി ആല്‍ബര്‍ട്ടോ റോഡിഗ്രസ് പറഞ്ഞു.

വെനസ്വലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമേരിക്കയാണെന്ന് വെനസ്വല സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ എണ്ണപ്പാടങ്ങള്‍ ലക്ഷംവെച്ചാണ് അമേരിക്ക ആക്രമണത്തിനു കോപ്പുകൂട്ടുന്നതെന്നും ഹ്യൂഗോ ഷാവോസും മഡ്യൂറോയും പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വെറും രാഷ്ട്രീയ തന്ത്രമാണെന്നാണ് വെനസ്വലയിലെ പ്രതിപക്ഷകക്ഷികളുടെ നിലപാട്. ദേശീയ വികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ മഡ്യൂറോ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.