എഡിറ്റര്‍
എഡിറ്റര്‍
വെര്‍ജീനിയന്‍ വംശീയതക്കെതിരെ സൈന്യം; വിമര്‍ശനവുമായി വ്യവസായ പ്രമുഖര്‍
എഡിറ്റര്‍
Saturday 19th August 2017 6:07pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ വെര്‍ജീനിയയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വ്യവസായ പ്രമുഖര്‍ രംഗത്ത്. മൈക്രസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലെ, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബഗ് എന്നിവരാണ് വെര്‍ജീനിയയിലുണ്ടായ വംശീയ അതിക്രമങ്ങള്‍ക്കെതിരെയും സംഭവത്തില്‍ മൗനം പാലിക്കുന്ന പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെയും രംഗത്ത് വന്നത്.

വംശീയ ആക്രമണങ്ങളും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. മതഭ്രാന്ത് മൂത്തുള്ള ആക്രമണങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് സത്യ നദല്ലെ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ ട്രംപ് സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ലെന്ന് ടിം കുക്ക് പറഞ്ഞു. യു.എസ് സൈന്യത്തിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്.

യു.എസ് സൈന്യത്തില്‍ വംശീയതയ്ക്കും മതഭ്രാന്തിനും സ്ഥാനമില്ലെന്ന് ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ജോഡെന്‍ഫോഡ് പറഞ്ഞു. നേരത്തെ യു.എസ് നാവികസേനാ മേധാവിയും വംശീയതയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.


Also Read: ഹിന്ദുമുസ്‌ലിം ബന്ധമാണെന്ന് ഭയന്ന് ‘ബജ്‌രംഗി ഭായ്ജാന്’ അനുമതി നിഷേധിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു: വെളിപ്പെടുത്തലുമായി സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍


ആഭ്യന്തര യുദ്ധസമയത്ത് വെള്ളക്കാരുടെ മേധാവിത്വത്തിനായി രൂപീകരിച്ച കോണ്‍ഫെഡറേറ്റ് സേനയുടെ ജനറലായ റോബര്‍ട്ട് എഡ്വാര്‍ഡ് ലീയുടെ വെര്‍ജീനിയയിലെ പ്രതിമ മാറ്റാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയായിരുന്നു തീവ്രവലതുപക്ഷക്കാരുടെ പ്രതിഷേധം. ഇവര്‍ക്കെതിരെ വംശീയതക്കെതിരെ പോരാടുന്ന സംഘടനകള്‍ രംഗത്തുവന്നതോടെ സ്ഥലത്ത് വ്യാപകമായ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

സംഘര്‍ഷത്തില്‍ ട്രംപ് ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് സംഭവത്തില്‍ വംശീയതയില്ലെന്ന പ്രസതാവനയുമായി രംഗത്തുവന്നു. ട്രംപിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസ് ട്രംപ് വംശീയതയെ ഫാഷനാക്കി മാറ്റിയെന്ന ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല ട്രംപിന്റെ തൊഴില്‍ സമിതിയില്‍നിന്ന് ആറു വ്യവസായപ്രമുഖര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ട്രംപ് തൊഴില്‍ സമിതി പിരിച്ചുവിട്ടു. ഇതിന്റെ പശ്ചാത്തലത്തതിലാണ് വ്യവസായ ലോകത്തെ പ്രമുഖരും സൈന്യവും ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Advertisement