മുംബൈ: മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി­യില്‍ ലംഘിച്ചതിന് തടഞ്ഞുവെച്ച അമേരിക്കന്‍ സൈനിക വിമാനം വിട്ടയച്ചു. യു എ ഇയിലെ ഫുജൈറയില്‍ നിന്നു ബാങ്കോക്കിലേക്ക് പോവുകയായിരു­ന്ന അ­മേ­രിക്കന്‍ സൈന്യത്തിന്റെ ചാര്‍ട്ടേഡ് വിമാനമാണ് മുംബൈ­യില്‍ നിര്‍ബന്ധിച്ച് ഇറക്കിയത്.

വ്യക്തമായ വിവരങ്ങള്‍ പൈലറ്റ് നല്‍കാത്തതിനാ­ലാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ മുംബൈ എയര്‍ കണ്‍ട്രോള്‍ ടവര്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
അവധിക്കാലം ചെലവ­ഴി­ക്കാ­നാ­യി­ ബാങ്കോക്കിലേ­ക്ക് പോ­കുന്ന 205 യു.എസ്. സൈ­നി­ക­രാ­യി­രുന്നു ബോയിംഗ് 767 വിഭാഗത്തില്‍പ്പെടുന്ന വിമാന­ത്തി­ലു­ണ്ടാ­യി­രു­ന്നത്.സാധാരണ യാത്രാ വിമാനമാണന്ന സിഗ്‌നലുകളാണ് വിമാനത്തില്‍ നിന്ന് മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച­ത്. ഇന്ത്യന്‍ വ്യോമസേനാ, വ്യവസായ സുരക്ഷാ സേന, മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിമാനം പരിശോ­ധി­ക്കു­കയും വിമാനത്തിന്റെ പൈലറ്റിനെ ചോദ്യം ചെ­യ്യു­ക­യു­മു­ണ്ടായി

ഒ­ക്ടോ­ബര്‍ 18 2009