പെന്‍സാകോള: മനുഷ്യാവയവങ്ങള്‍ സൂക്ഷിച്ച് വെച്ച മെഡിക്കല്‍ എക്‌സാമിനര്‍ അറസ്റ്റില്‍. ഫ്‌ളോറിഡയിലെ ഡോ. മൈക്കല്‍ ബെര്‍ക്‌ലന്റാണ് അറസ്റ്റിലായത്.

മനുഷ്യാവയവങ്ങള്‍ അനുചിതമായ രീതിയില്‍ ശേഖരിച്ച് വെച്ചതിനും കാലാവധികഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചതിനുമാണ് പോലീസ് ഇയാളെ ചെയ്തത്. ഇയാളെ 10,000 യു.എസ് ഡോളര്‍ ജാമ്യ വ്യവസ്ഥയില്‍ പുറത്തുവിട്ടിരിക്കുകയാണ്.

Ads By Google

പ്രാകൃതമായ രീതിയില്‍ സൂക്ഷിച്ച നൂറുകണക്കിന് തലച്ചോറുകള്‍, ഹൃദയം, ശ്വാസകോശം, എന്നിവയാണ് പെന്‍സാകോളയിലെ സ്‌റ്റോറേജ് യൂണിറ്റില്‍ നിന്നും കണ്ടെത്തിയത്.

സോഡാ കുപ്പികളിലും പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്‌നറിലുമാണ് ഇയാള്‍ അവയവങ്ങള്‍ സൂക്ഷിച്ചിരുന്നത്.

1997 മുതല്‍ 2003 വരെയാണ് ബെര്‍ക്‌ലന്റ് പെന്‍സാകോളയില്‍ ജോലിചെയ്തിരുന്നത്.