എഡിറ്റര്‍
എഡിറ്റര്‍
‘ആക്രമണങ്ങള്‍ ഇന്ത്യ ക്ഷമിക്കില്ല’; രാജ്യത്തെ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്താനോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം
എഡിറ്റര്‍
Wednesday 10th May 2017 5:29pm

വാഷിംഗ്ടണ്‍: സ്വന്തം രാജ്യത്തിനകത്തെ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്ന് പാകിസ്താനോട് മുതിര്‍ന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ജോയ് ക്രൗളി. തങ്ങളുടെ പൗരന്‍മാരോ സൈനികരോ ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യ വെറുതേയിരിക്കില്ലെന്നും അദ്ദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കി.


Must Read: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച് വനിതാ സെനറ്റര്‍; വോട്ടെടുപ്പിനിടെ മകള്‍ക്ക് മുലയൂട്ടി


കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യ-പാക് അതിര്‍ത്തി കലുഷിതമാണ്. പാകിസ്താന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് കാരണമെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ ജോയ് ക്രൗളി പറഞ്ഞു.

ലഷ്‌കര്‍ ഇ ത്വയിബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ കീഴ്‌പ്പെടുത്താന്‍ പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ഭരണകൂടം തയ്യാറാകണം. സ്വന്തം പൗരന്‍മാരോ സൈനികരോ ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യ വെറുതേയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: നാരദ ജയന്തി ദിനത്തില്‍ ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ ഗ്രൂപ്പ് അഡ്മിന്മാരെയും ആദരിക്കാനൊരുങ്ങി ആര്‍.എസ്.എസ്


ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്താണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. എന്നാല്‍ അമേരിക്കയ്ക്കും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും. പാകിസ്താന്റേയും ഇന്ത്യയുടേയും സുഹൃത്താണ് അമേരിക്ക. പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ അഫ്ഗാന്‍ നയത്തിന് ഇന്ത്യയുടെ അഭിപ്രായങ്ങള്‍ കൂടി ട്രംപ് ഭരണകൂടം പരിഗണിക്കുമെന്ന പ്രത്യാശയും ജോയ് ക്രൗളി പ്രകടിപ്പിച്ചു.

Advertisement