ലണ്ടന്‍ : ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയ അമേരിക്കന്‍ ജൂഡോ താരത്തെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്താക്കി. നിക്കോളസ് ഡെല്‍പൊപോളോയാണ് ജൂലായ് 30ന് നടന്ന പരിശോധനയില്‍ പിടിക്കപ്പെട്ടത്.

Ads By Google

മത്സരം നടന്ന ഉടനെയാണ് പരിശോധന നടന്നത്. 73 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച നിക്കോളസ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഗെയിംസ് തുടങ്ങിയതിനുശേഷം പിടിക്കപ്പെടുന്ന ആദ്യത്തെ താരമാണ് നിക്കോളസ്.

മൊറോക്കോയുടെ 1,500 മീറ്റര്‍ ഓട്ടക്കാരന്‍ അമിനെ ലാലൗ, റഷ്യയുടെ സൈക്ലിങ് താരം വിക്‌ടോറിയ ബാരനോവ, ഉസ്ബക് ജിംനാസ്റ്റ് ലൂസിയ ഗലിയുലിന, അല്‍ബേനിയന്‍ ഭാരോദ്വഹനം താരം  ഹൈസന്‍ പുലാകു എന്നിവരാണ് ഇതിന് മുന്‍പ്പിടിക്കപ്പെട്ടത്.  ഇവരെയെല്ലാം ഒളിമ്പിക്‌സ് തുടങ്ങുന്നതിന് മുന്‍പാണ് പിടിക്കപ്പെട്ടത്.