എഡിറ്റര്‍
എഡിറ്റര്‍
വെനസ്വേലന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് യു.എസ് 490കോടി നല്‍കിയെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 19th May 2017 9:47am

കരാക്കസ്: വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കലാപം നയിക്കുന്ന സംഘടനകള്‍ക്ക് അമേരിക്ക 490കോടി ഡോളര്‍ സഹായം നല്‍കിയെന്ന് ആരോപണം. ലാറ്റിനമേരിക്കന്‍ വാര്‍ത്താ ഏജന്‍സികളാണ് ആരോപണയുമായി രംഗത്തുവന്നിരിക്കുന്നത്.

2009 മുതല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭത്തിനായി അമേരിക്ക വന്‍ തുക ചെലവഴിക്കുന്നതായാണ് ആരോപണം. മറ്റുരാജ്യങ്ങളിലെ ഇടപെടലുകള്‍ക്കായുള്ള അമേരിക്കന്‍ വിദേശവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ സിംഹഭാഗവും ഇപ്പോള്‍ വെനസ്വേലയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനാണ് ചെലവഴിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.


Must Read:‘ദിവ്യജ്യോതി മനുഷ്യസൃഷ്ടി, ആകാശത്തെ നക്ഷത്രത്തിന്റെ സ്വിച്ച് പരബ്രഹ്മത്തിന്റെ കയ്യില്‍’; മകരവിളക്ക് തെളിയിച്ചത് പമ്പ മേല്‍ശാന്തിയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ 


അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ 1998ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്നതിനു പിന്നാലെ ഈ സര്‍ക്കാറിനെതിരെ അമേരിക്ക തുടര്‍ച്ചയായി രംഗത്തുവന്നിരുന്നു. ഈ സര്‍ക്കാറിനെ ‘ജനാധിപത്യ വിരുദ്ധസര്‍ക്കാര്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹ്യൂഗോ ഷാവേസിന്റെ ശക്തമായ പ്രതിരോധം അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്കു തടസം സൃഷ്ടിച്ചു. എന്നാല്‍ ഷാവേസിന്റെ മരണത്തിനു പിന്നാലെ അധികാരത്തില്‍ വന്ന പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. ഇതിനു പിന്നില്‍ വെനസ്വേലന്‍ എണ്ണ സമ്പത്ത് ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ താല്‍പര്യമാണെന്നാണ് ലാറ്റിനമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ ആരോപിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള കലാപം ഒരുമാസത്തോളമായി ശക്തിയാര്‍ജിച്ചിരിക്കുകയാണ്. പ്രതിഷേധം പലദിവസങ്ങളിലും തെരുവുയുദ്ധത്തിലേക്ക് വഴിമാറി.


Don’t Miss: ‘നിങ്ങളുടെ കൂടെ നില്‍ക്കുക എന്നത് ഒരു ബഹുമതിയാണ്’; വനിതാ ചലച്ചിത്ര കൂട്ടായ്മയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് 


പ്രതിഷേധക്കാരെ സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അവര്‍ ഇതുവരെ അതിനു തയ്യാറായിട്ടില്ല. 2018ല്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഡൂറോ ഉടന്‍ സ്ഥാനമൊഴിയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

1998നുശേഷം വെനസ്വേലന്‍ ജനതയുടെ ജീവിതനിലവാരം നല്ലനിലയില്‍ പുരോഗമിച്ചതായി യുഎന്‍ വൃത്തങ്ങള്‍തന്നെ സൂചിപ്പിക്കുന്നു. യുഎന്‍ കണക്കനുസരിച്ച് 1998ല്‍ 60 ശതമാനം ജനങ്ങള്‍ ദാരിദ്രരേഖയ്ക്കു താഴെ കഴിഞ്ഞിരുന്ന രാജ്യമാണ് വെനസ്വേല. 2015ല്‍ അത് 30 ശതമാനമായി കുറഞ്ഞു.

Advertisement