വാഷിങ്ടണ്‍: പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ മരവിപ്പിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. പാകിസ്ഥാന് അമേരിക്ക നല്‍കുന്ന എല്ലാ സഹായങ്ങളും മരവിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ടെക്‌സാസില്‍നിന്നുള്ള പ്രമുഖ നിയമഞ്ജന്‍ കൂടിയായ അംഗം ടെഡ് പോയാണ് സുപ്രധാന ബില്‍ അവതരിപ്പിച്ചത്. ആണവ ആയുധങ്ങളുടെ സംരക്ഷണത്തിന് നല്‍കുന്നത് ഒഴികെയുള്ള സഹായങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

അബോട്ടാബാദില്‍ ബിന്‍ലാദനെ കണ്ടെത്തിയതു മുതല്‍ പാകിസ്ഥാന്റെ വിശ്വസ്തത നഷ്ടമായി. പാകിസ്താന്റെ നിപാടുകള്‍ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും ടെഡ് പോ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ജനപ്രതിനിധി സഭയുടെ വിദേശകാര്യസമിതി അംഗം കൂടിയാണ് ടെഡ് പോ.

സഭയിലെ വിവിധ കമ്മിറ്റികള്‍ അംഗീകരിച്ചാല്‍ മാത്രമേ പ്രമേയം ജനപ്രതിധിസഭയില്‍ പ്രമേയമായി എത്തുകയുള്ളൂ.