എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ ഗ്രാന്‍ഡ്പ്രീ: വെറ്റലിനെ പിന്തള്ളി ലൂയിസ് ഹാമില്‍ട്ടണ് ജയം
എഡിറ്റര്‍
Monday 19th November 2012 9:37am

വാഷിങ്ടണ്‍: ഫോര്‍മുലാ വണ്‍ അമേരിക്കന്‍ ഗ്രാന്‍ഡ്പ്രീയില്‍ റെഡ്ബുള്‍ താരം സെബാസ്റ്റിയന്‍ വെറ്റലിനെ പിന്തള്ളി മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണ് ജയം.

വെറ്റലിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ്‌ അവസാന ലാപ്പുവരെ മത്സരം മുന്നോട്ട് പോയത്. എന്നാല്‍ അവസാനലാപ്പോട് കൂടി ആവേശം വിതറിയ പോരാട്ടത്തിനൊടുവില്‍ ഹാമില്‍ട്ടണ്‍ വെറ്റലിനെ മറികടക്കുകയായിരുന്നു.

Ads By Google

പോള്‍ പൊസിഷനില്‍ കുതിച്ച വെറ്റല്‍ കിരീടം ലക്ഷ്യമാക്കി തന്നെയാണ് ഇത്തവണയും മുന്നേറിയത്. ആദ്യ ലാപ്പുമുതല്‍ ഒന്നാമനായി തന്നെ കുതിച്ച വെറ്റലിന് എന്നാല്‍ ആ കുതിപ്പ് അധികനേരം തുടരാനായില്ല.

രണ്ടാമനായി കുതിച്ച മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ തുടക്കം മുതല്‍ വെറ്റലിനെ വെല്ലുവിളിച്ചു. അതിനിടെ ഹാമില്‍ട്ടണെ പിന്തള്ളി ഏഴാം സ്ഥാനത്തുനിന്നും ഫെറാരിയുടെ അലോന്‍സോ പാഞ്ഞെത്തി. പിന്നെ വെറ്റലും അലോന്‍സോയും തമ്മിലായി പോരാട്ടം.

നീണ്ട നേരത്തെ പോരാട്ടത്തിന് ശേഷം അലോന്‍സോയ്ക്കും ചുവട് പിഴച്ചു. അതിനിടെ കുതിച്ചെത്തിയ ഹാമില്‍ട്ടനുമായി വീണ്ടും പോരാട്ടം തുടങ്ങി.

എന്നാല്‍ 45 ലാപ്പുകള്‍ വരെ ഒന്നാമനായി മുന്നേറിയ വെറ്റലിന് ഇടയ്ക്ക് വേഗം കുറഞ്ഞു. പിന്നെ ഹാമില്‍ട്ടന്റെ സമയമായിരുന്നു. അവസാന ലാപ്പില്‍ വെറ്റല്‍ കരുതിവെച്ചിരുന്ന ശക്തിയൊക്കെ പയറ്റിയെങ്കിലും ഹാമില്‍ട്ടന്‍ തന്നെ ആദ്യം മുന്നിലെത്തി. പിന്നാലെ വെറ്റലും അതിന് പിന്നാലെ  അലോന്‍സോയും എത്തി.

Advertisement