Categories

യു­ദ്ധ­ര­ഹ­സ്യ രേ­ഖ­കള്‍ തി­രി­ച്ചു നല്‍­കാന്‍ വി­ക്കീ­ലിക്കി­നോ­ട് അ­മേ­രിക്ക

വാ­ഷി­ങ്­ടണ്‍: അ­ഫ്­ഗാന്‍ യു­ദ്ധ­ം സം­ബ­ന്ധി­ച്ച അ­മേ­രിക്കന്‍ ര­ഹ­സ്യ­ങ്ങള്‍ ചോര്‍­ത്തി പ്ര­സി­ദ്ധീ­ക­രി­ച്ച വെ­ബ്‌­സൈറ്റാ­യ വി­ക്കിലീ­ക്കി­നോ­ട് രേ­ഖ­കള്‍ തി­രി­ച്ചേല്‍­പ്പി­ക്കാന്‍ അമേ­രി­ക്ക. ഇന്റര്‍­നെ­റ്റില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ള്ള അ­ഫ്­ഗാന്‍­യു­ദ്ധ­ത്തിന്റെ എല്ലാ വി­വ­ര­ങ്ങളും നീ­ക്കം ചെ­യ്യാനും അ­മേ­രി­ക്കന്‍ സര്‍­ക്കാര്‍ വി­ക്കീ­ലീക്കി­നോട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

അ­ഫ്­ഗാ­നി­സ്ഥാ­നി­ലെ യു­ദ്ധ­ത്തെ­ക്കു­റി­ച്ചുള്ള 2004 സ­പ്­തം­ബര്‍ മു­തല്‍ 2009 ഡിം­ബര്‍ വ­രെ­യു­ള്ള സു­പ്രധാ­ന സൈനികര­ഹ­സ്യ­ങ്ങള്‍ അ­ട­ങ്ങിയ 71,000 പേ­ജു­ള്ള വി­വ­ര­ങ്ങ­ളാ­ണ് വി­ക്കീ­ലീ­ക്‌­സ് ക­ഴി­ഞ്ഞ മാ­സം പ്ര­സി­ദ്ധീ­ക­രി­ച്ചത്. വെബ്‌­സൈ­റ്റി­ന്റെ കൈ­വ­ശം 15,000 പേ­ജ് വി­വ­ര­ങ്ങള്‍ പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ ഇ­നി­യും ബാ­ക്കി­യു­ണ്ടെ­ന്നാ­ണ് ക­രു­തു­ന്നത്.

അ­മേ­രി­ക്ക­യു­ടെ പ്ര­തിരോ­ധ ഡാറ്റാ­ബേ­സ് വി­ഭാ­ഗ­ത്തില്‍ നിന്നും നേ­രിട്ടും അല്ലാ­തെയും ചോര്‍­ത്തി­യെ­ടു­ത്ത സൈനി­ക ര­ഹ­സ്യ­ങ്ങ­ളു­ടെ രേ­ഖ­കള്‍ അ­മേ­രി­ക്കന്‍ പ്ര­തി­രോ­ധ വി­ഭാ­ഗ­ത്തി­ന് തി­രി­കെ നല്‍­കാ­നാ­ണ് വി­ക്കി ലീ­ക്‌­സ് വെ­ബ്‌­സൈ­റ്റ് ഉ­ട­മ ജൂ­ലി­യന്‍ അ­സെ­ഞ്ചി­നേ­ട് പെന്റ­ഗണ്‍ വ­ക്താ­വ് ജെ­ഫ് മോറല്‍ ആ­വ­ശ്യ­പ്പെട്ടത് .

വീ­ക്കി­ലീ­ക്‌­സ് ശ­രിയാ­യ വി­ധം പ്ര­തി­ക­രി­ക്കു­മെ­ന്നാ­ണ് ത­ങ്ങള്‍ ക­രു­തു­ന്ന­തെ­ന്നും മോറല്‍ പ­റഞ്ഞു.

താ­ലി­ബാനും പാ­കി­സ്ഥാ­ന്‍ ചാ­ര­സം­ഘ­ട­ന­യാ­യ ഐ എസ് ഐ­യും ത­മ്മി­ലു­ള്ള പ­ര­സ്­പ­ര ധാ­രണ­യെ കു­റി­ച്ചു­ള്ള വി­വ­ര­ങ്ങളും നാറ്റോ സം­ഘ­ത്തി­ന് ര­ഹ­സ്യ­വി­വ­ര­ങ്ങള്‍ ന­ല്­കി­യി­രു­ന്ന അ­ഫ്­ഗാ­നി­ക­ളു­ടെ പേ­രു­വി­വ­ര­ങ്ങ­ളും, യു­ദ്ധ­ത്തി­ന്റെ പേ­രില്‍ കൊ­ന്നൊ­ടുക്കി­യ സാ­ധാ­ര­ണ­ക്കാ­രെക്കു­റി­ച്ചു­മൊക്കെ വി­വ­ര­ങ്ങ­ള­ടങ്ങി­യ രേ­ഖ­ക­ക­ളാണ് ചോര്‍­ന്നത്.

ര­ഹസ്യ­ചോര്‍ച്ച­യെ അ­മേ­രി­ക്ക, അ­ഫ്­ഗാ­നി­സ്ഥാന്‍, പാ­കി­സ്ഥാന്‍ ഇ­ന്ത്യ തു­ട­ങ്ങി­യ രാ­ജ്യ­ങ്ങള്‍ ശ­ക്ത­മാ­യി അ­പ­ല­പി­ച്ചി­രുന്നു. ബ്രാ­ഡ്‌­ലി മാ­നി­ങ് എ­ന്ന സൈ­നി­ക­നാണ്് ര­ഹ­സ്യ­ങ്ങള്‍ ചോര്‍­ത്തി­യ­തെ­ന്നാ­ണ് അ­മേ­രി­ക്ക സം­ശ­യി­ക്കു­ന്നത്. മാ­നി­ങ് ഇ­പ്പോള്‍ ജ­യി­ലി­ലാണ്. ജൂ­ലി­യന്‍ അ­സെ­ഞ്ചി­ന് വ്യ­ക്തമാ­യ ഒ­രു മേല്‍­വി­ലാ­സ­മില്ല. എ­ന്നാല്‍ സ്വീ­ഡ­നിലും ഐ­സ് ലാന്റിലും ആ­യി­രി­ക്കു­മ്പോള്‍ അ­ദ്ദേ­ഹം ഇന്റര്‍­നെ­റ്റില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റുണ്ട്. ഈ ര­ണ്ടു രാ­ജ്യ­ങ്ങ­ളിലും ഇന്റര്‍­നെ­റ്റില്‍ അ­ജ്ഞാ­ത­നാ­യി­രി­ക്കാന്‍ നി­യ­മ­സം­ര­ക്ഷ­ണ­മുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.