Categories

ഒ­സാ­മ­യു­ടെ മ­രു­മക­ന്റെ സ്വ­ത്ത് അ­മേ­രി­ക്ക മ­ര­വി­പ്പിച്ചു

വാ­ഷിം­ഗ്ടണ്‍: അല്‍-ഖ­യി­ദ­യു­ടെ ധ­ന­കാ­ര്യ­സ്രോ­ത­സ്സു­കള്‍ ത­കര്‍ക്കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ ഒസാ­മ ബിന്‍­ലാദ­ന്റെ മ­രു­മക­ന്റെ സ്വ­ത്തു­വ­ക­കള്‍ അ­മേ­രി­ക്ക മ­ര­വി­പ്പിച്ചു. മു­ഹമ്മ­ദ് അ­ബ്ദല്ല­ഹ­സന്‍ അ­ബു അല്‍ ഖ­യ­റി­ന്റെ സാ­മ്പ­ത്തിക­സ്രോ­ത­സ്സു­ക­ളാ­ണ് അ­മേ­രി­ക്കന്‍ ട്ര­ഷ­റി­വി­ഭാഗം മ­ര­വി­പ്പി­ച്ചി­രി­ക്കു­ന്ന­ത്.

അല്‍­ഖ­യി­ദ­യു­ടെ സാ­മ്പത്തി­ക വി­ഭാ­ഗം മേ­ധാ­വി­യാ­യാ­ണ് അ­ബ്ദല്ല ഹ­സന്‍ അ­റി­യ­പ്പെ­ടു­ന്നത്. ഹ­സ­നു­മാ­യി ഏ­തെ­ങ്കിലും വി­ധ­ത്തില്‍ ക­രാ­റു­ണ്ടാ­ക്കു­ന്ന­തില്‍ നി­ന്നും അ­മേ­രി­ക്ക­ക്കാ­രെയും വി­ല­ക്കി­യി­ട്ടു­ണ്ട്. അല്‍­ഖ­യി­ദ­ക്കാ­യി സാ­മ്പ­ത്തി­ക­സ­ഹാ­യം ചെ­യ്യു­ന്നു­വെ­ന്ന കാ­ര­ണ­ത്താല്‍ 2009 ല്‍ സൗ­ദി അ­റേ­ബ്യയും ഇ­യാള്‍­ക്കെ­തി­രേ നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.