എഡിറ്റര്‍
എഡിറ്റര്‍
പുതപ്പിനെച്ചൊല്ലി തര്‍ക്കം; വിമാനം വഴി തിരിച്ചു വിട്ടു
എഡിറ്റര്‍
Friday 10th March 2017 10:16am

 

വാഷിംങ്ടണ്‍: പുതപ്പിന്റെ തുക നല്‍കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ലാസ്‌വെഗാസില്‍ നിന്നും ഹൊനൊലുലുവിലേക്ക് പോകുന്ന വിമാനമാണ് യാത്രക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് ലോസ് ആഞ്ചലസിലേക്ക് വഴി തിരിച്ച് വിട്ടത്.


Also read : ‘6, 6, 6, 6, 6, 6’; തുടര്‍ച്ചയായ ആറു പന്തില്‍ ആറു സിക്‌സറുകള്‍ ഇത് മിസ്ബാഹുള്‍ മാജിക്; വീഡിയോ കാണാം 


ഹവായ് ഏയര്‍ലൈന്‍സ് വിമാനത്തിലാണ് പുതപ്പിന്റെ പേരില്‍ ജീവനക്കാരും 66കാരനായ യാത്രികനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുന്നത്. യാത്രക്കിടയില്‍ തണുപ്പ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാന്‍ പുതപ്പ് ആവശ്യപ്പെടുകയായിരുന്നു. പുതപ്പ് നല്‍കിയ ജീവനക്കാര്‍ 12 ഡോളറാണ് പുതപ്പിന്റെ വിലയെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.


Dont miss : ‘ചടങ്ങില്‍ ഞങ്ങളുടെ ബിഷപ്പ് വരുന്നുണ്ട് സ്ലീവ് ലെസ് ധരിക്കാതെ വരാന്‍ കഴിയുമോ?’ ; വനിതാ ദിനത്തില്‍ സിനിമാപ്രവര്‍ത്തക ശ്രുതി നമ്പൂതിരിക്ക് സഭാ സ്ഥാപനത്തിന്റെ വിലക്ക് 


വിലകേട്ടയുടന്‍ അസ്വസ്ഥനായ ഇയാള്‍ ഭീഷണിപ്പെടുത്തി സംസാരിക്കുകയായിരുന്നെന്ന് ലോസ് ആഞ്ചലസ് ഏയര്‍പോര്‍ട്ട് പൊലീസ് പറഞ്ഞു. പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ വിമാനം വഴിതിരിച്ച് വിടുകയായിരുന്നു.

ലോസ് ആഞ്ചലസില്‍ വിമാനം ഇറക്കിയശേഷം പൊലീസും എഫ്.ബി.ഐ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യ്ത് കുറ്റം കൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയുകയായിരുന്നു. പിന്നീട് ഇയാള്‍ തന്നെ ആദ്യ വിമാനം ഒഴിവാക്കി മറ്റൊരു വിമാനത്തില്‍ യാത്ര തിരിക്കുകയായരുന്നു.

Advertisement