എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയിലെ സിഗരറ്റ് പാക്കറ്റുകളില്‍ ഇനിമുതല്‍ പുകവലി മുന്നറിയിപ്പ് കാണില്ല
എഡിറ്റര്‍
Saturday 25th August 2012 3:40pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സിഗരറ്റുകളില്‍ ഇനിമുതല്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ഉണ്ടാവില്ല. ഇത്തരത്തിലുള്ള വലിയ ചിത്രങ്ങളോട് കൂടിയ മുന്നറിയിപ്പ് പാക്കറ്റുകള്‍ക്ക് മുകളില്‍ ഇനിമുതല്‍ പതിക്കേണ്ടതില്ലെന്നാണ് അമേരിക്കന്‍ കോടതി വിധി.

Ads By Google

പുകവലി മൂലം മരിച്ചവരും രോഗബാധിതരുമായവരുടെ ചിത്രങ്ങള്‍ സിഗരറ്റ് പാക്കുകള്‍ക്ക് മേല്‍ പതിക്കണമെന്ന ഫുഡ്‌ ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദശത്തിനെതിരെ ടൂബാക്കോ കമ്പനി നല്‍കിയ ഹരജിയിന്‍മേലാണ് കോടതി ഉത്തരവ്.

ഗവണ്‍മെന്റിന്റെ പുകവലി വിരുദ്ധ വാചകങ്ങള്‍ സിഗരറ്റ് പാക്കറ്റിന് മുകളില്‍ ചെറിയ അക്ഷരത്തില്‍ പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രചാരണ പരിപാടികളിലൂടെ പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നതിന് വ്യക്തമായ തെളിവൊന്നും ഹാജരാക്കാന്‍ ഫുഡ്‌ ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

സിഗരറ്റ് പാക്കറ്റിന് മേല്‍ മുന്നറിയിപ്പുകള്‍ പതിക്കുന്നത് കര്‍ശനമാക്കാന്‍ മറ്റ് ലോകരാജ്യങ്ങള്‍ നടപടി ശക്തമാക്കുന്നതിനിടെയാണ് അമേരിക്കന്‍ കോടതിയുടെ ഈ വിധി.

Advertisement