ട്രിപ്പോളി: ലിബിയയിലെ യു.എസ് അംബാസഡര്‍ കൊല്ലപ്പെട്ടു. ബന്‍ഗാസിയിലെ യു.എസ് കാര്യാലയത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീഫന്‍സ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കൂടാതെ മൂന്ന് ജീവനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Subscribe Us:

അമേരിക്കന്‍ ചലച്ചിത്രത്തില്‍ മുസ്‌ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.

Ads By Google

യൂണിഫോമിട്ട സായുധരായ സംഘം കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ക്രിസ്റ്റഫറിന്റെ മരണം ലിബിയയും അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

അന്‍സാര്‍ അല്‍ ഷാരിയ എന്ന തീവ്രവാദ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അറിയുന്നത്. ടെറി ജോണ്‍സ് സംവിധാനം ചെയ്ത സിനിമയിലാണ് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ പ്രതിഷേധിച്ച് ഈജിപ്തിലും പ്രതിഷേധപ്രകടനം നടന്നിരുന്നു.