Categories

യമനിലെ യു എസ്, ബ്രിട്ടീഷ് എംബസികള്‍ പൂട്ടി

yemen-us-embasyസാനാ: അല്‍ ഖാഇദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് യെമന്‍ തലസ്ഥാനമായ സനയിലെ യു എസ്, ബ്രിട്ടീഷ് എംബസികള്‍ അടച്ചുപൂട്ടി. അമേരിക്കയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് അല്‍ഖാഇദ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ യമിനിലെ യു എസ് എംബസി അടക്കുകയാണെന്ന് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നും എംബസിയുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷാ വിഷയങ്ങളാല്‍ തങ്ങളുടെ എംബസിയും അടക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രാലയം വക്താവ് വ്യക്തമാക്കി. യു എസിലെ അമേരിക്കന്‍ കേന്ദ്രങ്ങളാണ് തങ്ങളുടെ ആക്രമണ ലക്ഷ്യമെന്നും അമേരിക്കന്‍ സൈനികരെ സഹായിക്കുന്ന യമന്‍ സേനയും അതിന്റെ തിക്തഫലമനുഭവിക്കുമെന്നും അല്‍ഖാഇദ അടുത്തിടെ പുറത്ത് വിട്ട വീഡിയോ ടേപില്‍ വ്ക്തമാക്കിയിരുന്നു.

അല്‍ ഖാഇദക്കെതിരെ യമന്‍ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തില്‍ തങ്ങളുടെ സൈന്യത്തിന്റെ പിന്തുണ അറിയിക്കാന്‍ മുതിര്‍ന്ന യു എസ് സൈനികനായ ജനറല്‍ ഡേവിഡ് പെട്രിയോസ് യെമനിലെത്തിയതിന്റെ തൊട്ടുപിറകെയാണ് എംബസി പൂട്ടാനുള്ള തീരുമാനമുണ്ടായത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ രാജ്യമാണ്, അല്‍ ഖ്വാഇദയുടെ ശക്തികേന്ദ്രം കൂടിയായ യെമന്‍. ക്രിസ്മസ് ദിനത്തില്‍ അമേരിക്കയിലെ വിമാനത്തിലുണ്ടായ ബോംബ് സ്‌ഫോടനശ്രമത്തിന് പിന്നില്‍ യമനിലെ അല്‍ഖാഇദ ഗ്രൂപ്പാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.