Categories

പാക്ക് ഗോത്രമേഖലയില്‍ യു.എസ് ആക്രമണം

പെഷവാര്‍: പാക്ക് ഗോത്രമേഖലയായ വടക്കുപടിഞ്ഞാറന്‍ വസീറിസ്ഥാനില്‍ യു.എസ്. പൈലറ്റില്ലാ വിമാനങ്ങളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 11 തീവ്രവാദികള്‍ കോല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് വിദേശികളും ഉള്‍പ്പെടും.
ഈ മേഖലയില്‍ യു.എസ് തുടരുന്ന ശക്തമായ മിസൈല്‍ ആക്രമണങ്ങളില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ ഇതുവരെ 140ല്‍ ഏറെപേര്‍ കൊല്ലെപ്പെട്ടിട്ടുണ്ട്.
മിറാന്‍ഷാ പട്ടണത്തിനടുത്തുള്ള താലിബാന്‍ ശക്തികേന്ദ്രമായ ദത്താ ഖേല്‍ മേഖലയില്‍ ഏഴു മിസൈലുകളാണ് വീണത്. ഹഖാനി സംഘത്തിന്റെ കേന്ദ്രമാണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.