പെന്റഗണ്‍: വിക്കിലീക്ക്‌സ് പുറത്തുവിടുന്ന രേഖകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അമേരിക്കയുടെ നിര്‍ദ്ദേശം. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ വിക്കിലീക്ക്‌സ് പുറത്തിവിടാനിരിക്കെയാണ് ഭീഷണിയുടെ സ്വരവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

വിക്കിലീക്ക്‌സിന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു പ്രതിബദ്ധതയുമില്ലെന്നും രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് അവര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്നും പെന്റഗണ്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രതിരോധസേനയുടെ വിവരങ്ങളാണ് പുറത്തുവിടാനൊരുങ്ങുന്നതെന്നും ഇത് സേനയെ തകര്‍ക്കുമെന്നും പെന്റഗണ്‍ വക്താവ് കേണല്‍. ഡേവിഡ് ലപന്‍ പറഞ്ഞു.

അതിനിടെ വിക്കിലീക്ക്‌സ് പ്രസിദ്ധീകരിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ 120 അംഗങ്ങളടങ്ങിയ സമിതിയെ അമേരിക്ക് നിയോഗിച്ചിട്ടുണ്ട്.