എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍ രാജിവെച്ചു
എഡിറ്റര്‍
Monday 31st March 2014 10:44pm

nancy-powell

ന്യൂദല്‍ഹി: ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. യു.എസ് മിഷന്‍ ടൗണ്‍ ഹാള്‍ മീറ്റിങ്ങില്‍ വെച്ച് അവര്‍ രാജിക്കാര്യം പ്രഖ്യാപിച്ചതായാണ് യു.എസ് എംബസ്സി വെബ്‌സൈറ്റില്‍ പറയുന്നത്.

രാജിക്കത്ത് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് നല്‍കി. അതേ സമയം രാജിയ്ക്കുള്ള കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. നാന്‍സി പവലിനെ യു.എസ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മടക്കിയയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഈ ലോക്‌സഭ തിരഞ്ഞെടുപ്പോടെ രാജ്യത്ത് ബി.ജെ.പി നേതാവ് നരേന്ദ്ര മോഡി അധികാരത്തില്‍ വരുമെന്നും അതിനാല്‍ മോഡിയെ തൃപ്തിപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ വീസയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തതുമായി  ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ നാന്‍സി പവലിന് സാധിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012 ഏപ്രില്‍ 19നാണ് നാന്‍സി പവല്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായി ചുമതലയേറ്റത്.

Advertisement