Categories

14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു എസില്‍ കര്‍ശന പരിശോധന

us-airport-securityന്യൂയോര്‍ക്ക്: സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന യാത്രക്കാരെ യു എസ് അധിക പരിശോധന നടത്തും. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നൈജീരിയ, സൗദി അറേബ്യ, സിറിയ, ഇറാന്‍, സുഡാന്‍, യെമന്‍, അള്‍ജീരിയ, ക്യൂബ, സോമാലിയ, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേക ശരീര, ബാഗ് പരിശോധനക്ക് വിധേയമാക്കും.

ദേഹപരിശോധന രണ്ടു തവണയും യന്ത്രമുപയേ0ഗിച്ചുളള ബാഗ് പരിശോധനയും യാത്രാരേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പരിശോധനയും ഇതിലുള്‍പ്പെടുന്നു. ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി യു എസ്സിലെത്തുന്ന സ്വദേശിവിദേശി യാത്രക്കാര്‍ക്കും പരിശോധന ബാധകമാണ്.

കഴിഞ്ഞ ദിവസം യു എസ് വിമാനത്തില്‍ നൈജീരിയന്‍ യുവാവ് സ്‌ഫോടന ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. സംഭവം കടുത്ത സുരക്ഷാ പാളിച്ചയാണെന്ന് ഒബാമ ഭരണകൂടം വിലയിരുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.