ലണ്ടന്‍: ബ്രിട്ടനിലെ വിമാനത്താവളത്തില്‍ ബോഡി സ്‌കാനറിലൂടെ പരിശോധനക്ക് വിസമ്മതിച്ച രണ്ടു മുസ്‌ലിം വനിതകള്‍ക്ക് വിമാനയാത്ര നിഷേധിച്ചു. പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാനെത്തിയ വനിതകളാണ് പരിശോധനക്കു വിധേയരാകാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന ഇവരുടെയാത്ര നിഷേധിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം മുതലാണ് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ശരീരത്തിന്റെ മുഴുവന്‍ ഭീഗവും പരിശോധിക്കുന്ന തരത്തില്‍ ബ്രിട്ടനില്‍ സ്‌കാനര്‍ സംവിധാനം ഒരുക്കിയത്. സ്‌കാനറുകളിലൂടെയുള്ള പരിശോധനക്കു വിധേയരാവാത്തവരെ വിമാനത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Subscribe Us:

മതപരവും വൈദ്യശാസ്ത്ര പരവുമായ കാരണങ്ങളാല്‍ സ്‌കാനര്‍ പരിശോധനക്ക് വിധേയരാവാനാവില്ലെന്നാണ് വനിതകള്‍ മാഞ്ചസ്റ്റര്‍ വിമാനത്താവള അധികൃതരെ അറിയിച്ചത്. ഓള്‍ ബോഡി സ്‌കാനര്‍ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്്കാനര്‍ പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയനിലെ മനുഷ്യാവകാശ കമ്മിഷനില്‍ കേസ് നടക്കുന്നുണ്ട്.

സ്‌കാനറുകള്‍ സ്ഥാപിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നടപടികളെടുക്കുമെന്നു ബ്രിട്ടന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സ്‌കാനര്‍ പരിശോധന വഴി പ്രമുഖരുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും അശ്ലീല സൈറ്റുകളിലും എത്തിയേക്കുമെന്ന ആശങ്കയാണ് യാത്രക്കാര്‍ ഉര്‍ത്തുന്നത്.