വാഷിംഗ്ടണ്‍: അവശ്യമായ നിയന്ത്രണമില്ലാതെയുള്ള ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന അമേരിക്കന്‍ വ്യോമസേനയുടെ മുന്നറിയിപ്പ്. സൈനികരുടെ ഫേയ്‌സ്ബുക്ക് ഉപയോഗം ശത്രുക്കള്‍ക്ക് തങ്ങളുടെ സ്ഥലം കണ്ടുപിടിക്കുന്നതിന് സഹായിക്കും എന്നാണ് യു എസ് വ്യോമസേന കണ്ടെത്തിയിരിക്കുന്നത്.

ബ്ലാക്ക്‌ബെറി അടക്കമുള്ള ജി പി എസ് സാങ്കേതികവിദ്യയടങ്ങിയ ഉപകരണങ്ങളും ഫേയ്‌സ്ബുക്ക് ഉപയോഗവും ശത്രുക്കള്‍ക്ക് സഹായകമാകുമെന്നും ഇത്തരത്തിലുള്ള സിഗ്നലുകള്‍ ഉപയോഗിച്ച് ശത്രുസേന തങ്ങളുടെ സ്ഥാനനിര്‍ണയം നടത്തുമെന്നുമാണ് വ്യോമസേനയുടെ മുന്നറിയിപ്പ്.