Categories

മൂന്നാംമുന്നണിയുടെ നീക്കങ്ങളെ യു എസ് ഭയന്നിരുന്നു: വിക്കിലീക്‌സ്

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികളെയും നേതാക്കളെയും കുറിച്ച് അമേരിക്കയുടെ നിലപാടുകളെക്കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. സി.പി.ഐ. എമ്മിന്റെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിയുടെ നീക്കങ്ങളെ ആശങ്കയോടെയാണ് അമേരിക്ക കണ്ടിരുന്നതെന്ന് പുതിയ വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു.

2009ലെ ദേശീയതിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു മൂന്നാംമുന്നണി രൂപീകരിച്ചത്. ഇടതുപാര്‍ട്ടികള്‍ നേതൃത്വംനല്‍കുന്ന മൂന്നാംമുന്നണി അധികാരത്തിന്റെ തലപ്പത്തെത്തുന്നത് ഏറെ ആശങ്കയോടെയാണ് അമേരിക്ക വീക്ഷിച്ചിരുന്നത്.

ബി.ജെ.പിയുടേയോ കോണ്‍ഗ്രസിന്റേയോ പിന്തുണയില്ലാത്ത മൂന്നാംമുന്നണി അധികാരത്തിലെത്തുന്നത് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളെ കാര്യമായി ബാധിക്കുമെന്ന് അമേരിക്ക വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് അമേരിക്കയ്ക്ക് അയച്ച കേബിളുകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

നേരത്തേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, പ്രകാശ് കാരാട്ട്, രാഹുല്‍ ഗാന്ധി എന്നിവരെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കേബിളുകളും വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.