വാഷിംഗ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി പാക്കിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരേ അമേരിക്ക ഉപരോധം ശക്തമാക്കി. ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയടക്കമുള്ള സംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരേയാണ് കര്‍ശന നടപടികളെടുത്തിരിക്കുന്നത്.

ലഷ്‌ക്കറിന്റെ സാമ്പത്തികശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ ധനകാര്യവകുപ്പ് ചില കര്‍ശന നടപടിയെടുത്തിരിക്കുന്നത്. ലഷ്‌ക്കര്‍ നേതാവും മുംബൈ ആക്രമണത്തന്റെ പ്രധാനിയുമായ അസം ചീമക്കെതിരേയും ചില നിര്‍ണായനടപടികളെടുത്തിട്ടുണ്ട്.

പാക്കിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദിസംഘടനകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് നേരത്തേ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.