ബോസ്റ്റണ്‍:മസാച്ചുസെറ്റ്‌സിലെ അബേണില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യാക്കാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. റോഡ്‌ഐലന്റില്‍ താമസിക്കുന്ന അനുപ് സുരി (25) ദിനേശ് ഗോയല്‍ (28) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന അമിത് ഗുപ്ത എന്ന 25 കാരനാണ് പരിക്കേറ്റത്. ഇ­യാ­ളെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും അടുത്ത കാലത്ത് യു എസിലെത്തിയവരാണ് മൂവരുമെന്നാണ് പ്രാഥമിക നിഗമനം.