എഡിറ്റര്‍
എഡിറ്റര്‍
നൂറ്റൊന്ന് വയസ്സുകാരന്റെ കാറോട്ടം; പതിനൊന്ന് പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Thursday 30th August 2012 3:46pm

ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ നൂറ്റൊന്ന് വയസ്സുകാരന്റെ കാറോട്ടത്തില്‍ പരിക്ക് പറ്റിയത് 11 പേര്‍ക്ക്. പ്രെസ്റ്റണ്‍ കാര്‍ട്ടര്‍ എന്നയാളുടെ കാറോട്ട നിപുണതയിലാണ് പതിനൊന്ന് പേര്‍ക്ക് പരിക്ക് പറ്റിയത്. ഇതില്‍ ഒമ്പത് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.

Ads By Google

പ്രെസ്റ്റണ്‍ മുമ്പ് കാര്‍ ഡ്രൈവറായിരുന്നു എന്നുള്ളതാണ് ഏറെ രസകരം. താന്‍ ഡ്രൈവറാണെന്നും ലൈസന്‍സ് ഉണ്ടെന്നുമായിരുന്നു അപകടം നടന്നതിന് ശേഷം പ്രെസ്റ്റണിന്റെ പ്രതികരണം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് പ്രെസ്റ്റണിന് 101 വയസ്സ് തികഞ്ഞത്.

കാറിന് ബ്രേക്ക് ഇല്ലാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് പ്രെസ്റ്റണ്‍ പറയുന്നത്. അപകടത്തില്‍ തനിക്ക് ദു:ഖമുണ്ടെന്നും മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്തതെന്നുമാണ് പ്രെസ്റ്റണിന്റെ പക്ഷം.

കാര്‍ റോഡിലേക്ക് തിരിക്കുന്നതിന് പകരം ഫൂട് പാത്തിലേക്ക് തിരിച്ചാണ് അപകടമുണ്ടായത്. സംഭവം എന്ത് തന്നെയായാലും ഇത്രയും പ്രായമുള്ള കുറ്റവാളിയെ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്.

ഇതിനുമുമ്പും വൃദ്ധ ഡ്രൈവര്‍മാരുടെ കാറോട്ടം അപകടത്തിനിടയാക്കിയിരുന്നു. 2003 ല്‍ 86 കാരനായ ഡ്രൈവറിലൂടെ പൊലിഞ്ഞത് പത്ത് ജീവനുകളാണ്. 63 ഓളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

ഡ്രൈവര്‍മാര്‍ 70 വയസ്സിന് ശേഷം ലൈസന്‍സ് തിരിച്ചുനല്‍കണമെന്നാണ് കാലിഫോര്‍ണിയയിലെ വാഹനനിയമത്തില്‍ പറയുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisement