എഡിറ്റര്‍
എഡിറ്റര്‍
മുന്‍പുള്ള ജീവിതത്തില്‍ നിന്നും ഒരുപാട് മാറിക്കഴിഞ്ഞു; മനസ് തുറന്ന് ഉര്‍വശി
എഡിറ്റര്‍
Friday 14th July 2017 11:20am

കുഞ്ഞുണ്ടായതോടെ ജീവിതം ആകെ മാറിമറഞ്ഞെന്ന് പറയുയാണ് നടി ഉര്‍വശി. സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന സന്തോഷം മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണെന്നും ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിക്കുകയാണെന്നും ഉര്‍വശി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എന്റെ ജീവിതത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന സിനിമയില്‍ വരെ മാറ്റം വന്നു. ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോള്‍ തൊട്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. അത്തരം സിനിമകളിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. എല്ലാ പിന്തുണയും കിട്ടുന്ന രീതിയിലുള്ള ഒരു കുടുംബജീവിതവും ഇപ്പോള്‍ കിട്ടിയെന്നും ഉര്‍വശി പറയുന്നു.

സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഡിമാന്‍ഡുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാകും. ഇപ്പോള്‍ എനിക്കുള്ള അവസരങ്ങള്‍ എത്ര നാള്‍ ഉണ്ടാകുമെന്ന് അറിയില്ല. സിനിമയിലായതുകൊണ്ട് തന്നെ ഒന്നും പ്രവചിക്കാനാവില്ലെന്നും ഉര്‍വശി പറയുന്നു.


Dont Miss നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍; കൊലപാതകത്തിന് സിനിമയുമായി ബന്ധമെന്നും ആരോപണം


മലയാള സിനിമയില്‍ ഇപ്പോഴും ഉര്‍വശിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നാറില്ലേയെന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു ഉര്‍വശിയുടെ മറുപടി. വളരെ ചെറുതിലേ പക്വത പക്വത വന്ന റോളുകള്‍ കൈകാര്യം ചെയ്യാനായതില്‍ സന്തോഷം തോന്നാറുണ്ട്. ആ കാലഘട്ടത്തില്‍ മികച്ച എഴുത്തുകാരുടെ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി.

സംവിധായകരും എഴുത്തുകാരും എനിക്ക് അനുവദിച്ചുതന്ന കഥാപാത്രങ്ങള്‍ അതിലെനിക്കു തന്ന സ്വാതന്ത്ര്യം, ആ കഥാപാത്രങ്ങളില്‍ ചിരിയുടെ അംശം കലര്‍ത്താനായത് ഇവയൊക്കെ ഭാഗ്യമായി കാണുന്നു. നായിക ഹ്യൂമര്‍ പറയുന്നത് അധികമാരും അനുവദിച്ചു തരാത്ത കാര്യമായിരുന്നു. ചിരിയുടെ ആ ഒരു തരി തൊട്ട കഥാപാത്രങ്ങളെ അനുവദിച്ചതുകൊണ്ടാകാം കല്യാണം കഴിഞ്ഞും കുഞ്ഞുണ്ടായിക്കഴിഞ്ഞും പ്രത്യേക റോളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതിരുന്നതെന്നും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു.

Advertisement