എഡിറ്റര്‍
എഡിറ്റര്‍
കോളേജ് ഗേളിന്റെ വേഷത്തില്‍ ഉര്‍വ്വശി
എഡിറ്റര്‍
Thursday 13th March 2014 5:55pm

urvasi

ഉര്‍വ്വശി ഇനി കോളേജില്‍ പഠിക്കാന്‍ പോവുകയാണ്. ജി.മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉര്‍വ്വശി കോളേജ് ഗേളായി അഭിനയിക്കുന്നത്.അമ്മയും മകളും ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സുരേഷ് ഗോപി ചിത്രം രാമ രാവണന്‍ സംവിധാനം ചെയ്ത ബിജു വട്ടപ്പാറയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

കാതല്‍ സന്ധ്യയാണ് ഉര്‍വ്വശിയുടെ മകളായി പ്രത്യക്ഷപ്പെടുന്നത്.അച്ചുവിന്റെ അമ്മ, മമ്മീ ആന്‍ഡ് മീ തുടങ്ങിയ ഉര്‍വ്വശിയുടെ അമ്മ-മകള്‍ കെമിസ്ട്രിയിലുള്ള സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ ഫോര്‍മുലയില്‍ വ്യത്യസ്തമായൊരു കഥയായിരിക്കും പുതിയ ചിത്രം.

അച്ചുവിന്റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം, തലയണമന്ത്രം, കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഉര്‍വ്വശി നേടിയിട്ടുണ്ട്.

എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ഉര്‍വ്വശി തന്റെ പ്രായത്തിന് അനുയോജ്യമായ വേഷം അവതരിപ്പിച്ച് കൊണ്ട് ഇപ്പോഴും സജീവമായിത്തുടരുകയാണ്.

Advertisement