ജിന്‍സി ബാലകൃഷ്ണന്‍

ഒരു കൊല്ലം നൂറോളം ചിത്രങ്ങളാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എന്നാല്‍ ഇതില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ മുടക്കിയ പണം തിരികെ തരാറുള്ളൂ. മിക്കതും ഒന്നിനും കൊള്ളാത്തവയും പ്രേക്ഷകനെ മടുപ്പിക്കുന്നതുമായിരിക്കും. മലയാളത്തിന്റെ ഈ അധഃപതനം സിനിമയെ സ്‌നേഹിക്കുന്ന പലരേയും വേദനിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ വേദന പങ്കുവെച്ച നടന്‍ പൃഥ്വിരാജ്.

ലോകസിനിമകളോട് മത്സരിക്കാന്‍ കഴിവുള്ള ഒരു മലയാള ചിത്രം എന്നത് പൃഥ്വിവിന്റെ വലിയ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നമാണ് ഉറുമി എന്ന ചിത്രത്തിലേക്ക് നയിക്കുന്നത്.

മണിരത്‌നത്തിന്റെ ‘രാവണ്‍’ ചിത്രീകരണത്തിനിടെ പൃഥ്വി തന്റെ ആഗ്രഹം ചിത്രത്തിന്റെ ഛായാഗ്രഹനും തന്റെ സുഹൃത്തുമായിരുന്ന സന്തോഷ് ശിവനുമായി പങ്കുവയ്ക്കുകയുണ്ടായി. ഇതുകേട്ട സന്തോഷ് ശിവനും ആവേശമായി. എങ്കില്‍ പിന്നെ ഒരു പിരീഡ് ഫിലിം നിര്‍മ്മിക്കാമെന്ന ആശയവുമായി സന്തോഷും മുന്നോട്ടുവന്നു. അങ്ങനെ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉറുമി പിറവിയെടുത്തു.

രജ്ഞിത്തിന്റെ അസോസിയേറ്റ് ശങ്കര്‍ രാമകൃഷ്ണന്‍ ഉറുമിയെന്ന പിരീഡ് സ്‌റ്റോറി പറഞ്ഞതോടെ ഇതാണ് തങ്ങളുടെ മനസിലെ സ്വപ്‌നസിനിമ എന്ന് പൃഥ്വിയും സന്തോഷും ഉറപ്പിച്ചു. പിന്നെ ഉറുമിക്ക് വേണ്ടി ഉറക്കമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.

ചിത്രത്തിന് പെര്‍ഫെക്ഷന്‍ ലഭിക്കണമെങ്കില്‍ ഒരുപാട് പണം ചിലവാകും. പൃഥ്വിയും പൃഥ്വിവിന്റെ സുഹൃത്തും വ്യവസായിയുമായ ഷാജി നടേശനും പണത്തിന്റെ ചുമതല ഏറ്റെടുത്തു. കഥയായി, തിരക്കഥയായി, പണമായി, താരങ്ങളെയും മനസില്‍ കണ്ടിട്ടുണ്ട് അങ്ങിനെ ചിത്രീകരണം തുടങ്ങി. അടുത്ത പേജില്‍ തുടരുന്നു