Categories

ഉറുദു എഴുത്തുകാരന്‍ ഹമീദ് അന്തരിച്ചു


urudu writer hameedലാഹോര്‍: ഉറുദു ഭാഷയിലെ പ്രസിദ്ധ എഴുത്തുകാരന്‍ എ. ഹമീദ് എന്ന അബ്ദുല്‍ ഹമീദ് (83) ലാഹോറില്‍ അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1928ല്‍ അമൃത് സറില്‍ ജനിച്ച ഹമീദ് വിഭജനത്തെ തുടര്‍ന്നാണ് പാകിസ്താനിലേക്ക് പോയത്. പാകിസ്താന്‍ റേഡിയോയില്‍ ജോലി നോക്കുന്ന സമയത്താണ് ‘മന്‍സില്‍ മന്‍സില്‍’ എന്ന അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരം പ്രസിദ്ധിനേടുന്നത്.

തുടര്‍ന്ന് നിരവധി ചെറുകഥകളും നോവലുകളും നാടകങ്ങളും എഴുതി. പാകിസ്താനിലെയും പുറത്തെയും നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.