ഇസ്ലാമാബാദ്: അര്‍ജന്റ് മെയ്ല്‍ എന്നാല്‍ പെട്ടെന്ന് കിട്ടണമെന്ന് ഉദ്ദേശിച്ചയക്കുന്ന മെയ്‌ലാണ്. എന്നാല്‍  കറാച്ചിയിലെ റാഫിക് ചിഷ്ടിയ്ക്ക് ഇക്കാര്യത്തില്‍ സംശയം കാണും. അര്‍ജന്റ് മെയ്‌ലായച്ച കുറിപ്പ് പുള്ളിക്ക് കിട്ടിയത് 20 വര്‍ഷത്തിനുശേഷമാണ്. പിന്നെങ്ങനെയാ സംശയമുണ്ടാവാതിരിക്കുക!

1991ലാണ് ടോബ ടെക്ക് സിംങ് ടൗണില്‍ നിന്ന് കറാച്ചിയിലേക്ക് ഒരു അര്‍ജന്റ് മെയ്ല്‍ അയച്ചത്. എന്നാല്‍ അത് ലഭിച്ചത് ഇന്നലെയാണെന്ന് മാത്രം. 20 വര്‍ഷം ഇതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ചിഷ്ടി. തന്റെ രക്ഷിതാക്കളയച്ച സര്‍ട്ടിഫിക്കറ്റുകളാണ് ആ മെയിലിലുണ്ടായിരുന്നത്. ആ സമയത്ത് അദ്ദേഹം സെമിനാരിയില്‍ പഠിക്കുകയായിരുന്നു. ജോലി ആവശ്യത്തിനാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുതന്നത്.

അര്‍ജന്റ് മെയ്ല്‍ പോസ്റ്റ് സര്‍വ്വീസിലാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചത്. അതിനും ചാര്‍ജും ഈടാക്കിയിരുന്നു. എന്നാല്‍ ഈ മെയ്ല്‍ ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിയും നല്‍കിയിരുന്നു. പക്ഷേ ഗുണമുണ്ടായിട്ടില്ല. പഴയ അഡ്രസിലയച്ച് മെയ്ല്‍ കിട്ടിയ കറാച്ചിയിലെ താമസക്കാരനാണ് തന്റെ മെയ്ല്‍ വന്നകാര്യം തന്നെ അറിയിച്ചതെന്നും ക്രിസ്റ്റി പറയുന്നു.