ശ്രീനഗര്‍: മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ബി ജെ പിയും നാഷണല്‍ കോണ്‍ഫറന്‍സും നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കി. സഭയുടെ നടുക്കളത്തിലേക്കിറങ്ങാന്‍ ശ്രമിച്ച എം എന്‍ എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടയുകയായിരുന്നു.

കശ്മീരിന്റെ വികസനത്തെക്കുറിച്ചും കാവി രാഷ്ട്രീയത്തെക്കുറിച്ചും ഒമര്‍ നടത്തിയ പ്രസ്താവനയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കശ്മീര്‍ വിഷയം തികച്ചും രാഷ്ട്രീയമാണെന്നും നല്ല ഭരണമോ വികസനമോ കൊണ്ട് പരിഹരിക്കാവുന്നതല്ല കശ്മീരിന്റെ പ്രശ്‌നമെന്നുമായിരുന്നു ഒമറിന്റെ പ്രസ്താവന.