പാറ്റ്‌ന: ബിഹാര്‍ നിയമസഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. വ്യക്തമായ രേഖകളില്ലാതെ സംസ്ഥാന ഖജനാവില്‍നിന്നും 11,000 കോടി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭമാണ് നിയമസഭയെ യുദ്ധക്കളമാക്കിയത്.

പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ നയമസഭയില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആര്‍ ജെ ഡി എം എല്‍ എമാര്‍ സഭയുടെ നടുക്കളത്തിലിറങ്ങിയത്. തുടര്‍ന്ന് സഭ രണ്ടുപ്രാവശ്യം നിര്‍ത്തിവച്ചു. ഉച്ചക്കുശേഷം വീണ്ടും ചേര്‍ന്നപ്പോളാണ് കയ്യാങ്കളി ആരംഭിച്ചത്. ഇരുവിഭാഗം എം എല്‍ എമാരും പരസ്പരം ആക്രോശിക്കുകയും മൈക്ക് എടുത്തെറിയുകയുമായിരുന്നു.