എഡിറ്റര്‍
എഡിറ്റര്‍
യു.പി.എയുടെ വല്യേട്ടന്‍ കളി നല്ലതിനല്ല: നരേന്ദ്ര മോഡി
എഡിറ്റര്‍
Wednesday 5th June 2013 5:14pm

narendra-modi1

ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്ര(എന്‍.സി.ടി.സി)ത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. യു.പി.എ സര്‍ക്കാറിന്റെ വല്യേട്ടന്‍ കളി നല്ലതിനല്ലെന്നും മോഡി പറഞ്ഞു.

ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ പേരില്‍ രാജ്യത്തിന്റെ ഭരണ സംവിധാനത്തില്‍ കൈയ്യിടുകയാണ് യു.പി.എ സര്‍ക്കാര്‍ ചെയ്യുന്നത്. ഈ വല്യേട്ടന്‍ സമീപനം ഗുണകരമാകില്ല. മോഡി പറഞ്ഞു.

Ads By Google

ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴില്‍ സംയുക്ത സംഘം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചുമതല എന്‍.സി.ടി.സിക്ക് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും മോഡി ചോദിച്ചു.

ദേശീയ ആഭ്യന്തര സുരക്ഷയ്ക്കായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രഹസനമാണെന്നും മോഡി കുറ്റപ്പെടുത്തി. ദേശ സുരക്ഷയ്ക്കായി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും മോഡി ചോദിച്ചു.

അതേസമയം, ദേശീയ ഭീകര വിരുദ്ധ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

രാജ്യത്തെവിടേയും തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും ഭീകരവിരുദ്ധ കേന്ദ്രത്തിന് അധികാരമുണ്ടെന്ന ഭാഗമാണ് ആഭ്യന്തരമന്ത്രാലയം ഭേദഗതി ചെയ്തത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഭേദഗതി.

Advertisement