ന്യൂദല്‍ഹി: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ തകരുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തിരഞ്ഞെടുപ്പിനു ശേഷം എസ്.പിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

2014 ല്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ ഭൂരിപക്ഷം നേടില്ലെന്നും കോണ്‍ഗ്രസിനോടോ ബി.ജ.പിയോടോ സഖ്യത്തിനില്ലെന്നും ഉത്തര്‍പ്രദേശല്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ മുലായം ആണവക്കരാറുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികളുമായി വേര്‍പിരിഞ്ഞെങ്കിലും അവരുമായി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും  പറഞ്ഞു.

ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.