ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് യു.പി.എ  എംപിമാര്‍ക്ക് വിപ്പ് കൊടുത്തു.  ഉപധനാഭ്യര്‍ത്ഥന ബില്ലുകള്‍ പാസാക്കാനാണിത്.

പാര്‍ലമെന്റ് നടപടികള്‍ പുനസ്ഥാപിക്കാനുള്ള അവസാന നടപടികളും പരാജയപ്പെട്ടതോടെയാണിത്.  രണ്ടാഴ്ചയായി തുടരുന്ന പാര്‍ലമെന്റ് സ്തംഭനം നീക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ മീര കുമാര്‍ ഇന്നലെ വിളിച്ച സര്‍വകക്ഷി യോഗവും പരാജയപെട്ടിരുന്നു. .യോഗത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തെങ്കിലും പ്രശ്‌നപരിഹാരമായില്ല. സ്‌പെക്ട്രം വിവാദത്തില്‍ ജെ.പി.സി അന്വേഷണ ആവശ്യം അംഗീകരിക്കില്ലെന്ന് ലോക്‌സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി യോഗത്തില്‍ തീര്‍ത്തു പറഞ്ഞിരുന്നു.

Subscribe Us: