എഡിറ്റര്‍
എഡിറ്റര്‍
യു.പി.എ സര്‍ക്കാരിന് നേതൃത്വവും നയവും ലക്ഷ്യവുമില്ല: മോഡി
എഡിറ്റര്‍
Wednesday 15th August 2012 11:05am

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് ശക്തമായ നേതൃത്വവും നയവും ലക്ഷ്യവുമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു സര്‍ക്കാര്‍ ആദ്യമായാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.

Ads By Google

സ്വാതന്ത്ര്യദിന സന്ദേശമായി തന്റെ ബ്ലോഗിലൂടെയാണ് മോഡി ഇപ്രകാരം യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും നല്ല ഭരണമെന്ന അവസ്ഥ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചിന്തിക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ കനത്ത പരാജയം തന്നെ പ്രേരിപ്പിക്കുന്നതായി മോഡി വ്യക്തമാക്കുന്നു. സ്വാതന്ത്ര്യം കിട്ടിയശേഷം ഇതാദ്യമായാണ് നല്ലൊരു നേതൃത്വമില്ലാത്ത, നയമില്ലാത്ത, ലക്ഷ്യമില്ലാത്ത സര്‍ക്കാര്‍ നമുക്കുണ്ടാവുന്നത്.

1947 ആഗസ്റ്റ് 15 ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വരാജ്യം(സ്വാതന്ത്ര്യം) നേടുന്നതോടെ എല്ലാം അവസാനിക്കുന്നില്ല. സുരാജ്യം(നല്ല ഭരണം) ഉണ്ടാകേണ്ടതുണ്ടെന്നുമാണ് നമ്മുടെ വിശിഷ്ടരായ രാഷ്ട്രശില്‍പികള്‍ ആഗ്രഹിച്ചിരുന്നതെന്ന് മോഡി അഭിപ്രായപ്പെട്ടു.

പതിവ് പ്രഖ്യാപനങ്ങളല്ലാതെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ എന്തെങ്കിലും നടപടിയെടുത്തതായി മന്‍മോഹന്‍ സിങ് അറിയിച്ചിട്ടുണ്ടോ? രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ദിവസം കഴിയുന്തോറും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ ഇത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement