Categories

സ്‌പെക്ട്രം അഴിമതി; കരട് റിപ്പോര്‍ട്ട് പി.എ.സി തള്ളി

ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ കരട് റിപ്പോര്‍ട്ട് തള്ളി. പത്തിനെതിരേ പതിനൊന്ന് വോട്ടുകള്‍ക്കാണ് റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്. കരട് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ഭൂരിഭാഗം അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

യു.പി.എ അംഗങ്ങളുടെ കടുത്ത എതിര്‍പ്പുമൂലം പി.എ.സി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പി.എ.സി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനെത്തിയ 21 അംഗ കമ്മിറ്റിയിലെ 9യു.പി.എ അംഗങ്ങളും ഓരോ എസ്.പി, ബി.എസ്.പി അംഗങ്ങളുമാണ് റിപ്പോര്‍ട്ട് എതിര്‍ത്തത്.

യു.പി.എ അംഗങ്ങളില്‍ 7 കോണ്‍ഗ്രസ് എം.പിമാരും രണ്ട് ഡി.എം.കെ എം.പിമാരും ഉള്‍പ്പെടുന്നു.

മുന്‍ ടെലികോം മന്ത്രി എ.രാജയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന കരടാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്തത്. അംഗങ്ങള്‍ കരട് റിപ്പോര്‍ട്ട് തള്ളണമെന്ന് പി.എ.സി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയോട് ആവശ്യപ്പെട്ടു.

മണിക്കൂറുകളോളമുള്ള ചര്‍ച്ചയ്ക്കുശേഷം കമ്മറ്റിയുടെ പരിപാടികള്‍ വൈകുന്നേരം നാല് മണിവരെ മാറ്റിവച്ചു. നാല് മണിക്കുചേരുന്ന യോഗത്തില്‍ വോട്ടിംങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവുമെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില