ഹര്‍ദോയ്(യു.പി): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.

Subscribe Us:

ബല്‍ബാദ്ര ഏലിയാസ് മസ്താന എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കോപാകുലരായ ജനക്കൂട്ടം ഇയാളെ മര്‍ദ്ദിക്കുകയും ജനമധ്യത്തിലിരുത്തി തലവടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ചെരുപ്പുമാല കൂടി അണിയച്ചതിന് ശേഷമാണ് പൊലീസിനെ ഏല്‍പ്പിച്ചത്.


Dont Miss ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

പ്രതിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തതായി പൊലീസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ മിശ്ര പറഞ്ഞു. ഇയാള്‍ക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.