എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ രേഖകളിലില്ലാത്ത ഗ്രാമവും ഗ്രാമവാസികളും
എഡിറ്റര്‍
Wednesday 7th November 2012 2:29pm

ഗാസീപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസീപൂര്‍ ജില്ലയിലെ ജനസംഖ്യ ഏകദേശം 3600 ഓളം വരും. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇങ്ങനെയൊരു ഗ്രാമമോ ഗ്രാമവാസികളോ ഇല്ല!

ഗ്രാമ മുഖ്യനായ സബജിത്ത് സിങ് ഖുഷ്വ ഇപ്പോള്‍ താനും തന്റെ ഗ്രാമവും ഗ്രാമവാസികളും നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ്. ഏകദേശം 1900 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

Ads By Google

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഇവിടെ മൂന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പും രണ്ട് ലോകസഭാ തിരഞ്ഞെടുപ്പും രാജ്യസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു.

എന്നാല്‍ 2011 ലെ ജനസംഖ്യാ കണക്ക് പ്രകാരം ഈ നാട്ടിലെ ജനങ്ങളുടെ എണ്ണം വട്ടപൂജ്യമാണ്. 116 ബി.പി.എല്‍ കാര്‍ഡുകാരും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനവുമൊക്കെയുള്ള ഈ ഗ്രാമം എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖകളില്‍ മാത്രം ഇല്ലാതായത് എന്നറിയാതെ അമ്പരന്നിരിക്കുകയാണ് ഗ്രാമവാസികള്‍.

2010 ല്‍ ഖുഷ്വന്‍ ഗ്രാമ മുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമത്തിന്റെ ദയനീയ അവസ്ഥയെ കുറിച്ച് സാമ്പത്തിക, ഗ്രാമീണ വികസനമന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌കൊണ്ടൊന്നും യാതൊരു മാറ്റവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement