ലക്നൗ: രാജ്യത്ത് വീണ്ടും ട്രെയിന്‍ അപകടം. ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. അപകടത്തില്‍ എഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


Also Read: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


വാസ്‌കോ ഡ ഗാമ – പട്ന എക്സ്പ്രസ്സിന്റെ 13 കോച്ചുകളാണ് മണിക്പൂര്‍ ജംഗ്ഷന് സമീപം പാളം തെറ്റിയത്. പുലര്‍ച്ചെ നാലരയോടടുത്തായിരുന്നു അപകടം സംഭവിച്ചത്.

പാളത്തിലുണ്ടായിരുന്ന തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുമ്പോഴാണ് യു.പിയില്‍ ട്രെയിന്‍ പാളം തെറ്റുന്നത്.