എഡിറ്റര്‍
എഡിറ്റര്‍
വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫല സൂചനകള്‍ പ്രകാരം യു.പിയില്‍ ബി.ജെ.പി മുന്നില്‍
എഡിറ്റര്‍
Saturday 11th March 2017 8:22am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു ഫലത്തില്‍ ആദ്യ ഫല സൂചനകള്‍ ലഭിക്കുന്നത് എസ്.പി,ബി.എസ്.പി, പാര്‍ട്ടികള്‍ ഓരോ സീറ്റുകളിലും ബി.ജെ.പി രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു എന്നാണ്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിന് മങ്ങലേല്‍ക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നോട്ടു നിരോധനത്തിന് പിന്നാലെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് മോദി മുന്നില്‍ കാണുന്നത്. അതിന് കോട്ടം തട്ടിയാലത് കനത്ത തിരിച്ചടിയാകും.

ഉച്ച കഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

Advertisement