എഡിറ്റര്‍
എഡിറ്റര്‍
50 രൂപ കൈക്കൂലി നല്‍കാത്തതിന് വ്യാപാരിയെ പോലീസ് മര്‍ദ്ദിച്ചു
എഡിറ്റര്‍
Thursday 30th August 2012 4:28pm

ന്യൂദല്‍ഹി: കൈക്കൂലി നല്‍കാത്തതിന് വ്യാപാരിയെ മര്‍ദ്ദിച്ച പോലീസ് കോണ്‍സ്റ്റബിള്‍ പുലിവാല് പിടിച്ചു.

ബുധനാഴ്ച്ച അലഹബാദിലാണ് സംഭവം നടന്നത്. പഴവര്‍ഗ വ്യാപാരിയോട് അമ്പത് രൂപയെങ്കിലും കൈക്കൂലിയായി നല്‍കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞ വ്യാപാരിയെ കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുകയായിരുന്നു.

Ads By Google

കോണ്‍സ്റ്റബിളിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഡി.ജി.പിയോട് സംഭവത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. നാലാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെയാണ് കമ്മീഷന്‍ നടപടിയെടുത്തിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ വ്യാപാരിയെ മോട്ടോര്‍ സൈക്കിളില്‍ ഓടിക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നത് യു.പി യില്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Advertisement