എഡിറ്റര്‍
എഡിറ്റര്‍
ആളുകളുടെ ചോദ്യത്തിന് മറുപടി പറയാനില്ല; പ്രിയങ്ക യു.പിയില്‍ ക്യാമ്പയിന് എത്തില്ലെന്ന് സ്മൃതി ഇറാനി
എഡിറ്റര്‍
Thursday 16th February 2017 10:20am

കാണ്‍പൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രിയങ്കാഗാന്ധി. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രിയങ്കാഗാന്ധി അമേഠിയില്‍ എത്തില്ലെന്നും ആളുകളുടെ ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം അവര്‍ക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സ്മൃതി ഇറാനി തയ്യാറായില്ല. എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് യു.പിയില്‍ ബി.ജെ.പി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കണമെന്നതാണ് എന്നതായിരുന്നു ചോദ്യത്തോടുള്ള സ്മൃതി ഇറാനിയുടെ മറുപടി.


Dont Miss അണികളോട് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡി.എം.കെ ആഹ്വാനം


ജനങ്ങള്‍ക്ക് കുറേ വാഗ്ദാനങ്ങള്‍ നല്‍കിയാണ് കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ പോയത്. ആ വാഗ്ദാനങ്ങളെ കുറിച്ചുള്ള ജനങ്ങളെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രിയങ്കയ്ക്കാവില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇവിടെ എത്താനാവില്ല. ആളുകളുടെ ചോദ്യത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാനായിരിക്കും അവര്‍ ശ്രമിക്കുകയെന്നും സ്മൃതി ഇറാനി പറയുന്നു.

എസ്.പി കോണ്‍ഗ്രസ് സഹകരണം ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് അഖിലേഷ് കോണ്‍ഗ്രസിന് പിന്നാലെ പോയതെന്നും അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്നും സ്മൃതി ഇറാനി പറയുന്നു. അതേസമയം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ മാത്രമാണ് സ്മൃതി ഇറാനി ശ്രമിക്കുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി.

Advertisement