ലഖ്‌നൗ: യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.പിയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്കും അപ്രഖ്യാപിത വിലക്കെന്ന റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് നിന്നും പുറത്ത് വരുന്നത്. നിസ്‌കരിച്ചതിന്റെ പേരില്‍ അഞ്ച് പേര്‍ക്കെതിരെയാണ് യു.പിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.


Also read സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിനെ കുറിച്ച് സച്ചിന്റെ മകള്‍ സാറയുടെ വാക്കുകള്‍ വൈറലാകുന്നു

Subscribe Us:

യുപിയിലെ സാകത്പൂര്‍ ഗ്രാമത്തിലാണു സംഭവം സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153ാം വകുപ്പ് ചുമത്തിയാണ് സദ്‌നഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത് അഹ്മദ് അലി, സഹോദരന്‍ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാന്‍ എന്നിവരെയാണ് മതാചാര പ്രകാരം നിസ്‌കരിച്ചതിന് കുറ്റകരമായി കണ്ട് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.

നിസ്‌കരിച്ചത് സമുദായങ്ങളും മതങ്ങളും തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ കാരണമായി എന്നാണ് പൊലീസ് പറയുന്നത്, നേരത്തെ അഹമദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളില്‍ നിസ്‌കരിക്കുന്നതിനെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഹാള്‍ ഹാളിനെ പള്ളിയാക്കാന്‍ അധികാരമില്ലെന്നും കാട്ടിയായിരുന്നു ഇത്.


Dont miss യു.പിയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് ഇനി ഉച്ചഭക്ഷണമില്ല; ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റേത്


എന്നാല്‍ തന്റെ കുടുംബത്തില്‍പ്പെട്ടവരല്ലാതെ മറ്റാരും ഹാളില്‍ നിസ്‌കരിച്ചിട്ടില്ലെന്നാണ് അഹമദലി പറയുന്നത്. തങ്ങളെ തടഞ്ഞതിലൂടെ ഭരണഘടന അവുനദിക്കുന്ന മതസ്വാതന്ത്രത്തെ ലംഘിക്കുകയാണുണ്ടായതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കസ്റ്റഡിയിളുള്ളത് ഹിന്ദുക്കള്‍ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നല്‍കി നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരാണെന്നാണ് ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അവിനാഷ് കുമാര്‍ ഗൗതം പറയുന്നത്.