എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച 500 പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Monday 22nd May 2017 12:38pm

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച 500 പേര്‍ക്കെതിരെ കേസ്. മൊറാദാബാദില്‍ ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് കേസ്.

ഐ.പി.സി സെക്ഷന്‍ 143/341വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് പേര്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൊറാദാബാദിലെ സര്‍ക്കാര്‍ ഗസ്റ്റ് ഗൗസില്‍ യോഗി ആദിത്യനാഥ് എത്തിയപ്പോഴായിരുന്നു നൂറ് കണക്കിന് വരുന്ന ദളിതര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയാത്. യോഗി ആദിത്യനാഥിനെ കരിങ്കൊടി കാട്ടിയ ഇവര്‍ ഗോ ബാക്ക് യോഗി എന്ന മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു.


Dont Miss  ദളിതരെ അപമാനിച്ചു; യെദിയൂരപ്പക്കെതിരെ പരാതിയുമായി ദളിത് യുവാവ് 


ദളിത് സമുദായത്തിന് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രയോഗം.

ഉയര്‍ന്ന ജാതിക്കാര്‍ ദളിതുകളെ വിവിധ വിഷയങ്ങളില്‍ ആക്രമിക്കുകയാണെന്നാണ് പരാതി. നടപടി സ്വീകരിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായി പെരുമാറുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് അതിക്രമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് ദളിതുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ദളിത് വിഭാഗക്കാര്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് അരങ്ങേറിയത്.

Advertisement